വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിച്ചു

Published On: 20 Jun 2018 5:45 AM GMT
വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിച്ചു

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഇനിയും മരിക്കാത്ത ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കിയുളള മികച്ച ചിത്രത്തിനാണ് അവാര്‍ഡ്. 10,001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് വിക്ടര്‍ ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ ഒമ്പതിന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും. 2017 ജൂണ്‍ ഒന്നു മുതല്‍ 2018 ജൂണ്‍ ഒന്നുവരെയുളള കാലയളവില്‍ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് പരിഗണിക്കുക.

മത്സരാര്‍ഥികള്‍ക്ക് രണ്ട് എന്‍ട്രികള്‍ വരെ അയയ്ക്കാം. 12ഃ8 വലിപ്പത്തിലുളള പ്രിന്റുകളാണ് അയക്കേണ്ടത്. അടിക്കുറിപ്പും ഫോട്ടോഗ്രാഫറുടെ വിലാസവും, ഫോണ്‍നമ്പരും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ജൂലൈ ഒന്നിനകം എന്‍ട്രികള്‍ സെക്രട്ടറി, പ്രസ്‌ക്ലബ് കോട്ടയം എന്ന വിലാസത്തില്‍ ലഭിക്കണം.

Top Stories
Share it
Top