മുകേഷ് പാരവെപ്പുകാരനാണെന്ന് സംവിധായകന്‍ വിനയന്‍

Published On: 2018-08-09T20:45:00+05:30
മുകേഷ് പാരവെപ്പുകാരനാണെന്ന് സംവിധായകന്‍ വിനയന്‍

തിരുവനന്തപുരം: മറ്റുള്ളവരുടെ സിനിമ മുടക്കി വെരാഗ്യം തീര്‍ക്കുകയും ഇതിലുടെ കോമഡിയുണ്ടാക്കി രസിക്കുകയും ചെയ്യുന്ന ആളാണ് മുകേഷെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍. മുകേഷ് പാരവെപ്പുകാരനാണെന്നും ഇവരെ പോലുള്ള സ്വാര്‍ത്ഥര്‍ എങ്ങനെ ഇടതുപക്ഷത്തിന്റെ എം.എല്‍.എ വരെ ആകുന്നുവെന്നത് ഏറെ അത്ഭുതപ്പെടുത്തുന്നുവെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. ഷമ്മി തിലകനും മുകേഷും തമ്മില്‍ അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ വാക്കേറ്റമുണ്ടായി എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് വിനയന്റെ പ്രതികരണം.

2014ല്‍ തന്റെ സിനിമക്കുവേണ്ടി ഷമ്മി തിലകന്‍ 50000 രൂപ അഡ്വാന്‍സ് വാങ്ങിയതായിരുന്നു. എന്നാല്‍ മുകേഷിന്റെ സമ്മര്‍ദ്ദം കാരണമാണ് അദ്ദേഹം പിന്മാറിയതെന്ന് ഇപ്പോഴാണ് താനറിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അമ്മയുടെ യോഗത്തിന് നടന്‍ തിലകന് പൊലീസ് സുരക്ഷയോടുകൂടി വരേണ്ടി വന്നതിന്റെ കാരണം മുകേഷാണെന്നും വിനയന്‍ പറയുന്നു.

<>

Top Stories
Share it
Top