തണത്തു വിറയ്ക്കുന്നവര്‍ക്ക് കമ്പളിപ്പുതപ്പുമായി വിഷ്ണു വയനാട്ടിലേക്ക്

പേമാരിയിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഇതര സംസ്ഥാന തൊഴിലാളിയായ വിഷ്ണുവിന്റെ യാത്ര തുടരുകയാണ്. മഴയില്‍ തണുത്തു വിറക്കുന്നവര്‍ക്ക് അഞ്ഞൂറോളം കമ്പളി പുതപ്പുമായി വിഷ്ണു ഇരിട്ടിയില്‍ നിന്നും വയനാട്ടിലേക്ക് യാത്രപുറപ്പെട്ടുകഴിഞ്ഞു.

തണത്തു വിറയ്ക്കുന്നവര്‍ക്ക് കമ്പളിപ്പുതപ്പുമായി വിഷ്ണു വയനാട്ടിലേക്ക്മധ്യപ്രദേശ് സ്വദേശി വിഷ്ണുവില്‍ നിന്നും കണ്ണുര്‍ ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിയും ജില്ലാ പോലീസ് സൂപ്രണ്ട് ശിവ വിക്രവും ചേര്‍ന്ന് ഈ പുതപ്പുകള്‍ ഏറ്റുവാങ്ങുന്നു

സന്ദീപ് എസ്.നായര്‍

കണ്ണൂര്‍: പേമാരിയിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഇതര സംസ്ഥാന തൊഴിലാളിയായ വിഷ്ണുവിന്റെ യാത്ര തുടരുകയാണ്. മഴയില്‍ തണുത്തു വിറക്കുന്നവര്‍ക്ക് അഞ്ഞൂറോളം കമ്പളി പുതപ്പുമായി വിഷ്ണു ഇരിട്ടിയില്‍ നിന്നും വയനാട്ടിലേക്ക് യാത്രപുറപ്പെട്ടുകഴിഞ്ഞു. ഇരിട്ടിയിലെ ദുരതാശ്വാസ ക്യാമ്പുകളില്‍ സൗജന്യമായി കമ്പളിപ്പൊതപ്പ് വിതരണം ചെയ്ത വിഷ്ണു നവമാധ്യമങ്ങളിലും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയെന്നു കേട്ടാല്‍ പുച്ഛിക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന ഇരുപത്തിയെട്ടുകാരന്‍.

കേരളത്തിലുള്ളവരുടെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നു. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് തുടരും. ഇരിട്ടിയില്‍ സൗജന്യമായാണ് കമ്പളിപൊതപ്പ് കൊടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കിട്ടിയ ലാഭം മാത്രം മതിയെനിക്ക്. ഈ വര്‍ഷം ലാഭമില്ലെങ്കിലും കുഴപ്പമില്ല. പരമാവധിയാളെ സഹായിക്കാന്‍ കഴിയണമെന്നു മാത്രം. എനിക്ക് കിട്ടുന്ന അതേ വിലയ്ക്കാണ് വയനാട്ടില്‍ താന്‍ കമ്പളിപ്പൊതപ്പുമായീ എത്തുന്നത്. അവിടെയുള്ളവര്‍ക്ക് അത് തരാന്‍ സാധിക്കില്ലെങ്കില്‍ അവിടെയും താന്‍ സൗജന്യമായി കമ്പളിപ്പൊതപ്പ വിതരണം ചെയ്യുമെന്ന് വിഷ്ണു തല്‍സമയത്തോട് പറഞ്ഞു. ഇന്ന് അവധിയാണെന്ന് കരുതി രാവിലെ വിഷ്ണുവിനെ കാണാന്‍ ചെന്നപ്പോള്‍ വയനാട്ടിലേക്കുള്ള കമ്പളിപ്പൊതപ്പുകള്‍ എടുത്തുവെയ്ക്കുന്ന തിരക്കിലായിരുന്നു വിഷ്ണുവും സുഹൃത്തുക്കളും. താഴെ ഇവര്‍ക്ക് പോകാനുള്ള വണ്ടിയും എത്തിയിരുന്നു. താന്‍ കഴിഞ്ഞ 12 വര്‍ഷമായി ഇവടെയെത്തിയിട്ട് ..ഇതുവരെ തനിക്ക് ആഹാരം നല്‍കിയവര്‍ക്ക് തിരിച്ചു എന്തെങ്കിലും ചെയ്യണ്ടേ. അത് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിഷ്ണു പറഞ്ഞു. സമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മറ്റു ജില്ലകളിലും കമ്പളിപ്പൊതപ്പ് വേണ്ടിവന്നാല്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് വിഷ്ണു പറഞ്ഞു. മധ്യപ്രദേശില്‍ സാധാരണ കുടുംബത്തിലാണ് വിഷ്ണു ജനിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. പിതാവും ഒരു സഹോദരനും ഗോതമ്പ് കൃഷിയാണ് ജോലി അമ്മ വീട്ടില്‍ തന്നെയാണ്.

വിദ്യാഭ്യാസത്തിലും മുന്നിലാണ് വിഷ്ണു. ആര്‍ട്സില്‍ ബിരുദമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജോലിചെയ്യാനൊന്നും താല്‍പര്യമില്ല. ഇങ്ങനെ ജീവിക്കാനാണ് താല്‍പര്യം . കേരളം ഏറെ ഇഷ്മായിരുന്നു. മറ്റു സുഹൃത്തുക്കളും കേരളത്തെപറ്റി നാട്ടിലെത്തിയാല്‍ പറയുമായിരുന്നു. അങ്ങനെയാണ് താന്‍ ഇവിടെ എത്തിയതെന്നും വിഷ്ണനു പറഞ്ഞു. ഈ മാസം വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് വിഷ്ണു.

Next Story
Read More >>