വീട്ടമ്മയെ പീഡിപ്പിച്ചശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വിതുരയിൽ വീട്ടമ്മയെ പീഡിപ്പിച്ചശേഷം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി തേവന്‍പാറ, വിളയില്‍ വീട്ടില്‍ ഷാജി(പോത്ത് ഷാജി)യെ...

വീട്ടമ്മയെ പീഡിപ്പിച്ചശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വിതുരയിൽ വീട്ടമ്മയെ പീഡിപ്പിച്ചശേഷം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി തേവന്‍പാറ, വിളയില്‍ വീട്ടില്‍ ഷാജി(പോത്ത് ഷാജി)യെ പോലീസ് പിടികൂടി. തൊളിക്കോട് കണ്ണങ്കര മുസ്ലിം പള്ളിക്കടുത്തുള്ള അകന്ന ബന്ധുവിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാത്രി 12.20നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷാജി ഇവിടേക്കു കയറിപ്പോകുന്നതു കണ്ട നാട്ടുകാരിലൊരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു കേസിനാസ്പദമായ സംഭവം. പനവൂര്‍ സ്വദേശിനിയായ സ്ത്രീ ഒന്നരമാസമായി ഷാജിയുടെ സുഹൃത്തിനോടൊപ്പം തേവന്‍പാറയിലെ ഇയാളുടെ വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഷാജി ഇവരെ പീഡിപ്പിച്ചത്. തുടര്‍ന്ന് നായാട്ടുതോക്കു കാട്ടി ഭീഷണിപ്പെടുത്തി. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും തോക്ക് മറ്റൊരു വീട്ടില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ഇതിനിടയില്‍ പരിക്കേറ്റ സ്ത്രീയെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

Read More >>