വി.എം സുധീരന്റെ വീട്ടില്‍ കുപ്പിയില്‍ കൂടോത്രം, ഇത്തരക്കാരോട് സഹതാപമെന്ന് സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ വീട്ടില്‍ കുപ്പിയില്‍ കൂടോത്രം. കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ലിഖിതമുള്ള...

വി.എം സുധീരന്റെ വീട്ടില്‍ കുപ്പിയില്‍ കൂടോത്രം, ഇത്തരക്കാരോട് സഹതാപമെന്ന് സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ വീട്ടില്‍ കുപ്പിയില്‍ കൂടോത്രം. കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ എന്നിവയാണ് വീടിനോട് ചേര്‍ന്ന പൂന്തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. വി.എം സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയിച്ചത്.

ഒന്‍പതാം തവണയാണ് ഇതുപോലുള്ളത് കണ്ടെത്തുന്നതെന്ന് സുധീരന്‍ പറഞ്ഞു. തുടര്‍ച്ചയായി വന്നത് കൊണ്ടാണ് എല്ലാവരെയും അറിയിക്കുന്നതെന്നും വസ്തുക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസിനെ ഏല്‍പ്പിച്ചതായും സുധീരന്‍ ഫെയ്‌സ്ബുക്കില്‍ എഴുതി.

ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം എന്നാണ് സുധീരന്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. കുപ്പിയില്‍ നിന്നും കണ്ടെത്തിയ വസ്തുക്കളും ഫെയ്‌സബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Read More >>