രാജി വച്ചത് ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാതെയെന്ന് വി എം സുധീരന്‍ ; ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു

തിരുവനന്തപുരം: ​ഗ്രൂപ്പ് സമ്മർദ്ദം സഹിക്കാതെയാണ് രാജിവെച്ചതെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ. ​ഗ്രൂപ്പ് കാരണം സംഘടന പ്രവർത്തനം മുന്നോട്ട്...

രാജി വച്ചത് ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാതെയെന്ന് വി എം സുധീരന്‍ ; ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു

തിരുവനന്തപുരം: ​ഗ്രൂപ്പ് സമ്മർദ്ദം സഹിക്കാതെയാണ് രാജിവെച്ചതെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ. ​ഗ്രൂപ്പ് കാരണം സംഘടന പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ​ഗ്രൂപ്പ് മാനേജർമാർ വളഞ്ഞിട്ട് ആക്രമിച്ചു. പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ രാജി വയ്ക്കുകയായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

​ഗ്രൂപ്പ് കാരണമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തോൽവി നേരിട്ടത്. മെരിറ്റ് നോക്കാതെ ​ഗ്രൂപ്പ് നോക്കി സ്ഥാനാർത്ഥികളെ വീതം വെച്ചു. ജനപിന്തുണയും പ്രവർത്തന ശേഷിയുമുള്ള സ്ഥാനാർത്ഥികളെ വെക്കാനും സാധിച്ചില്ലെന്നും സുധീരൻ പറഞ്ഞു.

പാർട്ടി നിർണായക ഘട്ടത്തിലാണ്. ഇതൊരു പാഠമായി കണ്ട് ജനവിശ്വാസത്തെ ആർജിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണം. രാജ്യസഭാ സീറ്റ് മാണിക്ക് നൽകിയത് തെറ്റായ തീരുമാനമാണെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നതെന്നും സുധീരൻ പറഞ്ഞു.

Read More >>