എഐസിസിയില്‍ പിന്‍വാതില്‍ നിയമനം !  ശ്രീനിവാസനെതിരെ സുധീരന്‍

തിരുവനന്തപുരം: എഐസിസി സെക്രട്ടറിയായി കെ. ശ്രീനിവാസനെ നിയമിച്ച പാർട്ടി തീരുമാനത്തിനെതിരെ കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ഫേസ്ബുക്കിലാണ് സുധീരൻ...

എഐസിസിയില്‍ പിന്‍വാതില്‍ നിയമനം !  ശ്രീനിവാസനെതിരെ സുധീരന്‍

തിരുവനന്തപുരം: എഐസിസി സെക്രട്ടറിയായി കെ. ശ്രീനിവാസനെ നിയമിച്ച പാർട്ടി തീരുമാനത്തിനെതിരെ കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ഫേസ്ബുക്കിലാണ് സുധീരൻ പാർട്ടിയുടെ തീരുമാനത്തെ വിമർശിച്ചത്.

പാർട്ടി പ്രവർത്തനത്തിൽ പരിചയം പോലുമില്ലാത്ത ഒരാളെ കോൺ​ഗ്രസിന്റെ സുപ്രധാനമായ സ്ഥാനത്ത് നിയമിച്ചത് ഒഴിവാക്കേണ്ടതാണെന്നും, നടപടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് സംസ്ഥാനനേതൃത്വം അറിയാതെയാണു എറണാകുളം സ്വദേശിയായ ശ്രീനിവാസനെ നിയമിച്ചത്. ഇത് പിന്‍വാതില്‍ നിയമനമാണു . ശ്രീനിവാസന്റെ നിയമനത്തിലുള്ള തന്റെ വിയോജിപ്പ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി അറിയിച്ചെന്നും സുധീരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Read More >>