മാണിക്ക് സീറ്റ്: പൊട്ടിത്തെറിച്ച് സുധീരൻെറ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകിയതിൽ പ്രതിഷേധിച്ച്​ യു.ഡി.എഫ്​ യോഗത്തിൽ നിന്ന്​ മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന...

മാണിക്ക് സീറ്റ്: പൊട്ടിത്തെറിച്ച് സുധീരൻെറ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകിയതിൽ പ്രതിഷേധിച്ച്​ യു.ഡി.എഫ്​ യോഗത്തിൽ നിന്ന്​ മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ ഇറങ്ങിപ്പോയി. മാണി വരുന്നത്​ യു.ഡി.എഫി​നെ ശക്​തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന്​ സുധീരൻ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

മാണിക്ക്​ രാജ്യസഭാ സീറ്റ്​ നൽകിയത്​ സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ്​ തീരുമാനമെടുത്തതെന്നും രാഷ്ട്രീയപരമായ തീരുമാനങ്ങളെടുക്കാന്‍ രാഷ്ട്രീയകാര്യ സമതിപോലൊരു സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടുവെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഗുണഭോക്താവായിരിക്കുന്നത് ബി.ജെ.പിയാണെന്നും ഈ തീരുമാനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യസഭാ സീറ്റ്​ ദാനം ചെയ്യുക വഴി കോൺഗ്രസ്​ നാശത്തിലേക്ക്​ നീങ്ങുകയാണ്​. അതിനാൽ എ.​ഐ.സി.സി തീരുമാനം പുനഃപരിശോധിക്കണം എന്നും താൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം തിരുമാനങ്ങളോട്​ യോജിക്കാനാകില്ല. ശക്​തമായ വിയോജിപ്പ്​ പരസ്യമായി പ്രകടിപ്പിക്കുകയാണ്​. പ്രതിഷേധ സൂചകമായി ത​​ൻെറ വിയോജിപ്പ്​ യു.ഡി.എഫ്​ യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Read More >>