യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്ന് വിഎം സുധീരൻ രാജിവെച്ചു

തിരുവനന്തപുരം: യുഡിഎഫ്​ ഉന്നതാധികാര സമിതിയിൽ നിന്ന്​ വിഎം സുധീരൻ രാജിവെച്ചു. ഇ-മെയിൽ വഴിയാണ്​ നേതൃത്വത്തിന്​ രാജിക്കത്ത്​ നൽകിയത്​. യു.ഡി.എഫ്​...

യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്ന് വിഎം സുധീരൻ രാജിവെച്ചു

തിരുവനന്തപുരം: യുഡിഎഫ്​ ഉന്നതാധികാര സമിതിയിൽ നിന്ന്​ വിഎം സുധീരൻ രാജിവെച്ചു. ഇ-മെയിൽ വഴിയാണ്​ നേതൃത്വത്തിന്​ രാജിക്കത്ത്​ നൽകിയത്​. യു.ഡി.എഫ്​ യോഗത്തിലേക്കില്ലെന്നും ഉന്നതാധികാര സമിതയിൽ നിന്ന്​ രാജിവെക്കുകയാണെന്നും ആണ്​ ഇ- മെയിൽ സന്ദേശത്തിൽ പറയുന്നത്​.

കോൺഗ്രസി​ന്റെ രാജ്യസഭാ സീറ്റ്​ വിഷയത്തിൽ സംസ്​ഥാന നേതൃത്വത്തിനെതിരെ സുധീരൻ പരസ്യമായ വിമർശനം ഉന്നയിച്ചിരുന്നു. ഇത്​ വിവാദമായതോടെ പാർട്ടിയിൽ പരസ്യ പ്രതികരണം വിലക്കുകയും ചെയ്​തിരുന്നു.

എന്നാൽ കെ.പി.സി.സിക്കെതിരെയും കോൺഗ്രസ്​ നേതൃത്വത്തി​നെതിരെയും പരസ്യമായി വിമർശനം ഉന്നയിച്ചതിനു പിറകെ​ സുധീരൻ രാജിവെക്കുകയായിരുന്നു.

Read More >>