വരാപ്പുഴ കസ്റ്റഡി മരണം : മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. മൂന്നുപേരുടെയും ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിച്ചിരുന്നു....

വരാപ്പുഴ കസ്റ്റഡി മരണം : മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. മൂന്നുപേരുടെയും ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിച്ചിരുന്നു. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യേപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആര്‍ടിഎഫുകാര്‍ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സമാന്തര സേനയായി പ്രവര്‍ത്തിച്ചുവെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ വാദം.


Read More >>