സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​ക്ക് മുമ്പിൽ മു​ട്ടു​മ​ട​ക്ക​രു​ത്; മീശ പിൻവലിക്കരുത് : വി.​എ​സ് 

തി​രു​വ​ന​ന്ത​പു​രം: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന എ​സ്. ഹ​രീ​ഷി​ന്‍റെ നോവൽ പി​ൻ​വ​ലി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രേ...

സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​ക്ക് മുമ്പിൽ മു​ട്ടു​മ​ട​ക്ക​രു​ത്; മീശ പിൻവലിക്കരുത് : വി.​എ​സ് 

തി​രു​വ​ന​ന്ത​പു​രം: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന എ​സ്. ഹ​രീ​ഷി​ന്‍റെ നോവൽ പി​ൻ​വ​ലി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രേ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ. തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ ഭീ​ഷ​ണി​ക്ക് മു​ന്പി​ൽ മു​ട്ടു​മ​ട​ക്ക​രു​തെ​ന്നും വി.​​എ​സ് പ​റ​ഞ്ഞു. വെ​റു​പ്പി​നും അ​സ​ഹി​ഷ്ണു​ത​യ്ക്കു​മെ​തി​രെ എ​ല്ലാ പു​രോ​ഗ​മ​ന ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്നി​രു​ന്ന മീ​ശ എ​ന്ന നോ​വ​ലാ​ണ് സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ക്കു​ന്ന​താ​യി ഹ​രീ​ഷ് അ​റി​യി​ച്ച​ത്. സ്ത്രീ​ക​ളു​ടെ ക്ഷേ​ത്ര​സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച​തി​ന് നോ​വ​ലി​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ശ​ക്ത​മാ​യി​രു​ന്നു. ഹ​രീ​ഷി​ന്‍റെ കു​ടും​ബ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്.

Read More >>