‘അമ്മ‘ വിഷയത്തില്‍ വി എസ് ‘പെണ്‍മക്കള്‍‘ക്കൊപ്പം

Published On: 27 Jun 2018 2:00 PM GMT
‘അമ്മ‘ വിഷയത്തില്‍ വി എസ് ‘പെണ്‍മക്കള്‍‘ക്കൊപ്പം

തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ച വനിതാതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് പരിഗണന നല്‍കാത്ത സംഘടന ഒരു ഗുണവും നല്‍കില്ലെന്ന് വി.എസ് പറഞ്ഞു.

അമ്മ എന്ന സിനിമാ സംഘടനയില്‍നിന്ന് നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണ്. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വി.എസ് പറഞ്ഞു.

ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണു അമ്മയില്‍ നിന്ന് രാജിവെച്ചത്. ‘അവള്‍ക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നടിമാര്‍ രാജിപ്രഖ്യാപിച്ചത്.

Top Stories
Share it
Top