പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പേ വാക്‌പോര് ആരംഭിച്ചു; മതേതരകക്ഷികളുമായി സഖ്യം വേണമെന്ന് വിഎസ്, കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുന്‍പേ കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ ചൊല്ലി സിപിഐഎമ്മില്‍ വാക്‌പോര് ആരംഭിച്ചു....

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പേ വാക്‌പോര് ആരംഭിച്ചു; മതേതരകക്ഷികളുമായി സഖ്യം വേണമെന്ന് വിഎസ്, കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുന്‍പേ കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ ചൊല്ലി സിപിഐഎമ്മില്‍ വാക്‌പോര് ആരംഭിച്ചു. മുതിര്‍ന്ന നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനാണ് ഇക്കാര്യത്തെ ചൊല്ലി ആദ്യം പ്രതികരണം നടത്തിയത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതരകക്ഷികളുമായി സിപിഐഎം സഖ്യം ഉണ്ടാക്കണമെന്നായിരുന്നു വിഎസിന്റെ പ്രതികരണം. ഇതിനെ എതിര്‍ത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗതെത്തുകയായിരുന്നു.

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്നായിരുന്നു കോടിയേരിയുടെ നിലപാട്. ഈ വിഷയത്തില്‍ പാര്‍ട്ടി നേരത്തെ തന്നെ നിലപാടെടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Read More >>