ഇടുക്കി ഡാം: ജലനിരപ്പ് 2395 അടി; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഇ​ടു​ക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായ സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് 9 നു ലഭിച്ച കണക്കനുസരിച്ച് 2395...

ഇടുക്കി ഡാം: ജലനിരപ്പ് 2395 അടി; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഇ​ടു​ക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായ സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് 9 നു ലഭിച്ച കണക്കനുസരിച്ച് 2395 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇതേ തുടർന്നാണ് കെ എസ് ഇ ബി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
2400 അടിയിൽ ജലനിരപ്പെത്തുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കുമെന്നാണ് മുൻ തീരുമാനമെങ്കിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ 2397 അടിയെത്തുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുമെന്നാണ് വിവരം ലഭിക്കുന്നത്. ഇതിനായി 24 മണിക്കൂർ അതീവജാഗ്രതാ നിർദേശം റെഡ് അലർട്ട് നൽകും.

പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിർദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്.

പ്രീ മൺസൂൺ ജോലികൾ പൂർത്തിയാക്കി ഏത് നിമിഷവും ഉയർത്തുവാനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു സെന്റിമീറ്റർ ഷട്ടർ ഉയർത്തിയാൽ ഒരു മീറ്റർ ക്യൂബ് ജലമാണ് പുറത്തേക്ക് ഒഴുകുക.

മഴ തുടങ്ങും മുൻപ് തന്നെ ഷട്ടറുകളുടെ മെയിന്റനൻസ് പണികൾ കെ.എസ്.ഇ.ബി. പൂർത്തിയാക്കിയിരുന്നു. 2372 അടി ജലം ഉയരുമ്പോഴാണ് ഷട്ടറിന്റെ ഒപ്പം ജലം എത്തുന്നത്. ഇതിനുമുൻപ് പല തവണ ഷട്ടറുകൾ ഉയർത്തി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. വൈദ്യുതിയു ജനറേറ്ററും ഉപയോഗിച്ചും മാനുവലായും ഷട്ടറുകൾ ഉയർത്താനാവും. ഇന്നലെ ഗ്രീസ് ഇടുന്നതടക്കമുള്ള അവസാന അറ്റകുറ്റ പണികളും നടത്തിയതോടെ കെ.എസ്.ഇ.ബി എല്ലാതരത്തിലും തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഇനി പൂർത്തിയാക്കാനുള്ളത് ഒഴുകി ഇറങ്ങുന്ന ജലത്തിനു മുന്നോട്ട് കുതിക്കുന്നതിനുള്ള തടസങ്ങൾ നീക്കുകയാണ്.

ചെറുതോണി ടൗണിലാണ് ആദ്യത്തെ തടസം. കുത്തിയൊഴുകിയെത്തുന്ന ജലത്തിൽ ചെറുതോണി പുഴ കൈയേറി നിർമ്മിച്ച ചെക്ക് ഡാമിനും ബസ് സ്റ്റാന്റിനും എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് ജില്ലാ ഭരണകൂടം നേരിടുന്ന പ്രതിസന്ധി. ചെറുതോണി പാലത്തോട് ചേർന്ന് ജലം ഒഴുകുന്നതിനുള്ള തടസങ്ങൾ എക്‌സവേറ്റർ ഉപയോഗിച്ച് നീക്കിത്തുടങ്ങി. ചെറുതോണി മുതൽ പാംബ്ല വരെയാണ് പ്രധാനമായും ജലം ഒഴുകുന്നതിന് തടസങ്ങളുള്ളതായാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.

Read More >>