ആലുവയിലും പെരുമ്പാവൂരിലും വെള്ളം കയറി

Published On: 2018-08-09T16:45:00+05:30
ആലുവയിലും പെരുമ്പാവൂരിലും വെള്ളം കയറി

ഫോട്ടോ: ധനേഷ് പിഎം/ ഫേസ്ബുക്ക്

കൊച്ചി: ഇടമലയാർ അണക്കെട്ട് തുറന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ആലുവ മണപ്പുറത്തും വെള്ളം കയറി. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടമലയാർ ഡാമിന്റെ ഷട്ടർ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഈ വെള്ളം അഞ്ച്, ആറ് മണിക്കൂർ നേരം കൊണ്ടാണ് ആലുവയിലെത്തിയത്. നിലവിൽ ആലുവയിലെ പല സ്ഥലങ്ങളിലും വെള്ളം ക്രമാതീതമായി ഉയർന്ന് കഴിഞ്ഞു.ആലുവ തോട്ടുമുഖം,കുട്ടമശ്ശേരി എന്നിവടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ആലുവ, പെരുമ്പാവൂർ പ്രദേശങ്ങൡലാണ് വെള്ള കൂടുതലായി എത്തുക. തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. വരും മണിക്കൂറുകളിൽ പ്രദേശങ്ങളിൽ വെള്ളം ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷമാണ് ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ ആരംഭിച്ചത്.പെരിയാർ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. ശക്തമായ മഴ തുടർന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

മൂവാറ്റുപുഴയിൽ രണ്ട് മരണം

ഐരാപുരത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു പ്ലസ് ടു വിദ്യാർത്ഥികളായ അലൻ തോമസ് (17), ഗോപീകൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർത്ഥികളാണ് ഇവർ.
അതേസമയം കനത്തമഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് ഇന്നുമാത്രം 20 ജീവൻ പൊലിഞ്ഞു. മലപ്പുറത്തും ഇടുക്കിയിലും ഒരു കുടുംബത്തിലെ അ!ഞ്ചുപേർ വീതം ദുരന്തത്തിന് ഇരയായി. വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലായി മൂന്നു പേരെ കാണാതായി. അതീവഗുരുതരമായ സ്ഥിതിവിശേഷം നേരിടാൻ സൈന്യം രംഗത്തിറങ്ങും.

Top Stories
Share it
Top