വാട്‌സ് ആപ്പ് ഹര്‍ത്താല്‍ ആഹ്വാനം: പിടിയിലായ അഞ്ച് പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ 

Published On: 2018-04-21T12:30:00+05:30
വാട്‌സ് ആപ്പ് ഹര്‍ത്താല്‍ ആഹ്വാനം: പിടിയിലായ അഞ്ച് പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ 

തിരുവനന്തപുരം: സമൂഹമധ്യമങ്ങള്‍ വഴി കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ പിടിയിലായത് അഞ്ച് പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിരുവന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെയാണ് മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷം വാട്സ് ആപ്പ് സന്ദേശങ്ങളാണ് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റയും പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനന്‍ അടങ്ങിയ സംഘം പരിശോധിച്ചത്. ഇതിന് ശേഷമാണ് 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം കൂട്ടായി സ്വദേശി 16 വയസുകാരനും വോയ്സ് ഓഫ് ട്രൂത്ത് വാട്സ് ആപ്പ് ഗ്രൂപ്പ്അഡ്മിന്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

പിടിയിലായവരെ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണെന്നും ഇവരുടെ തിരിച്ചറിയില്‍ പരേഡ് നടത്തുമെന്നും പോലീസ് അറിയിച്ചു. വാട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. പോസ്റ്റിന് പിന്നില്‍ ഏതെങ്കിലും ഗൂഢാലോചനയുണ്ടോയെന്നും പോസ്റ്റ് നിര്‍മിക്കുന്നതിന് ആരെങ്കിലും പ്രേരിപ്പിച്ചോ തുടങ്ങിയ വിഷയങ്ങള്‍ പോലീസ് അന്വേഷിക്കും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളിലെ 951 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top Stories
Share it
Top