വയനാട്ടിൽ യു​വദമ്പതിക​ൾ വെട്ടേറ്റു മരിച്ച സംഭവം: അന്വേഷണം ഊർജിതം

വെ​ള്ള​മു​ണ്ട: വ​യ​നാ​ട്ടി​ലെ ക​ണ്ട​ത്തു​വ​യ​ൽ പു​രി​ഞ്ഞി​യി​ൽ യു​വ​ദമ്പതി​ക​ൾ വെ​ട്ടേ​റ്റു മ​രി​ച്ച സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം...

വയനാട്ടിൽ യു​വദമ്പതിക​ൾ വെട്ടേറ്റു മരിച്ച സംഭവം: അന്വേഷണം ഊർജിതം

വെ​ള്ള​മു​ണ്ട: വ​യ​നാ​ട്ടി​ലെ ക​ണ്ട​ത്തു​വ​യ​ൽ പു​രി​ഞ്ഞി​യി​ൽ യു​വ​ദമ്പതി​ക​ൾ വെ​ട്ടേ​റ്റു മ​രി​ച്ച സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അന്വേഷണം പുരോഗമിക്കുന്നത്.

വാ​ഴ​യി​ൽ മൊ​യ്തു-​ആ​യി​ഷ ദമ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​മ്മ​ർ (26), ഫാ​ത്തി​മ (19)​എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്. വെള്ളിയാഴ്ച പുലർച്ചെയാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസം മുമ്പായിരുന്നു ഉ​മ്മ​റി​ന്‍റെ​യും ഫാ​ത്തി​മ​യു​ടെ​യും വി​വാ​ഹം.

നാ​ലു മു​റി​ക​ൾ മാ​ത്ര​മു​ള്ള ഓ​ടു​പാ​കി​യ പ​ഴ​യ വീ​ട്ടി​ലാ​ണ് ഇ​ര​ട്ട​ക്കൊ​ല ന​ട​ന്ന​ത്. ഫാ​ത്തി​മ അ​ണി​ഞ്ഞി​രു​ന്ന​ ക​മ്മ​ലൊ​ഴി​കെയുള്ള ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടിരുന്നു. മോഷണമാണ് കൊലപാതകികളുടെ ലക്ഷ്യമെന്നാണ് പൊലീസ് നി​ഗമനം. മതപഠനവുമായി ബന്ധപ്പെട്ട പരിപാടികൾ കൊല്ലപ്പെട്ട ഉമ്മറിന്‍റെ വീട്ടിൽ മുൻപ് നടന്നിരുന്നു. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളായ ചിലരും പങ്കെടുത്തിരുന്നു. ഇവരിലാരെങ്കിലുമാണോ കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പോലീസ് പരിശോധിക്കുന്നത്.

സാധാരണ ജീവിതം നയിച്ചു വന്നയാളായിരുന്നു കൊല്ലപ്പെട്ട ഉമ്മർ. അ​ട​യ്ക്ക പാ​ട്ട​ക്ക​ച്ച​വ​ട​വും കൃ​ഷി​യി​ട​ങ്ങ​ളി​ൽ മ​രു​ന്നു​ത​ളി​ക്ക​ലു​മാ​യിരുന്നു തൊഴിൽ. ഭാ​ര്യ ഫാ​ത്തി​മ​യു​ടെ കൈ​വ​ശം വിവാഹത്തിന് ലഭിച്ച 13 പവൻ സ്വർണമുണ്ടായിരുന്നു. ഇതിൽ ഏകദേശം 10 പവനോളമാണ് മോഷണം പോയിരിക്കുന്നത്.

ഇരുവരുടെയും ത​ല​യി​ലും ക​ഴു​ത്തി​ലു​മാ​ണ് ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ​ത്. ഉ​മ്മ​റും ഭാ​ര്യ​യും മാ​ത്ര​മാ​ണ് സംഭവം നടന്ന വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായിരുന്നത്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കുന്ന ഉമ്മറിന്‍റെ മാ​താ​വ് ആ​യി​ഷ വെള്ളിയാഴ്ച വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു​ക​യ​റി കി​ട​പ്പു​മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Story by
Read More >>