വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

Published On: 22 July 2018 5:15 AM GMT
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

മേപ്പാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി സംശയം. മേപ്പാടി മുണ്ടക്കൈ മേഖലകളില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. ഇവിടെവെച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എസ്‌റ്റേറ്റ് പാടിക്ക് സമീപത്താണ് മൂന്നംഗ സംഘത്തെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയതും ഈ പ്രദേശത്തിനടുത്തുനിന്നാണ്. അതിനാലാണ് എത്തിയത് മാവോവാദികളാകാമെന്ന് നാട്ടുകാര്‍ പറയുന്നത്.

Top Stories
Share it
Top