സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Published On: 2018-06-20T14:00:00+05:30
സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ന്യൂഡൽഹി: കേരളത്തിലെ ചിലയിടങ്ങളിൽ ഇന്ന് ശക്തമായതോ, അതിശക്തമായതോ ആയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതോടൊപ്പം, ജൂൺ 21 മുതൽ ജൂൺ 24 വരെയും സംസ്ഥാനത്തെ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 60 km വേഗതയിലും കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അടുത്ത 24 മണിക്കൂർവരെ മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top Stories
Share it
Top