വാട്‌സപ്പ് ഹര്‍ത്താലില്‍ ബേക്കറി കൊള്ളയടിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

Published On: 2018-05-08 12:00:00.0
വാട്‌സപ്പ് ഹര്‍ത്താലില്‍ ബേക്കറി കൊള്ളയടിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

മലുപ്പുറം: കശ്മീരിലെ കഠുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാട്‌സപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ താനൂരിലെ ബേക്കറി കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയുടെ പൂട്ട് പൊട്ടിച്ച് ഉള്ളില്‍ കയറി സാധനങ്ങള്‍ കൊള്ളയടിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത അന്‍സാറിനെയാണ് താനൂര്‍ സിഐയും സംഘവും കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാള്‍ക്കായി പോലീസ് അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു. പിടിയിലായ അന്‍സാര്‍ നിരവധി കേസുകളിലും പ്രിതിയാണെന്ന് പോലീസ് അറിയിച്ചു. ബേക്കറി കൊള്ളയടിക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റുപ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top Stories
Share it
Top