ശബരിമലയിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുന്നത് എന്തിന്: സുപ്രീംകോടതി 

Published On: 2018-07-25T17:30:00+05:30
ശബരിമലയിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുന്നത് എന്തിന്: സുപ്രീംകോടതി 

ന്യൂഡൽഹി: സ്ത്രീകളുടെ ശബരിമല പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ചോദ്യം വീണ്ടും. സ്ത്രീകളെ ശബരിമലയിൽ നിന്നും എന്തിനാണ് മാറ്റിനിർത്തുന്നതെന്ന് കോടതി ചോദിച്ചു. ഭരണഘടനയനുസരിച്ച് മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സ്ത്രീകൾക്ക് തുല്യമായ പരിഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിരീക്ഷണങ്ങൾ നടത്തിയത്.

എല്ലാ പ്രായത്തിലുള്ളവർക്കും ആരാധനാലയം തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ട്. ഭരണഘടനയുടെ 25 (2) ബി പ്രകാരം സർക്കാരിന് ഇതിന് അധികാരമുണ്ടെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. ഹർജിയിൽ എൻഎസ്എസിന്‍റെ വാദമാണ് ഇന്ന് നടന്നത്. ശബരിമലയിൽ ആചാരം തെറ്റിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എൻഎസ്എസ് എതിർത്തു.

Top Stories
Share it
Top