പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു: ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയെന്നാരോപണം

Published On: 2018-06-12T11:45:00+05:30
പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു: ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയെന്നാരോപണം

കല്ലമ്പലം: തിരുവനന്തപുരം വര്‍ക്കല ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് പ്രസവത്തിന് എത്തിയ ഇരുപത്തിയൊന്നുകാരി മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുന്‍പ് ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

എന്നാല്‍ അലര്‍ജി പരിശോധനകള്‍ നടത്താതെ സിസ്സേറിയന് മുന്‍പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്ന് മൃതദേഹവുമായി കെ.ടി.സി.ടി ആശുപത്രി ഉപരോധിച്ചു. ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരും ബന്ധുക്കളെ അറിയിക്കാതെ വെന്റിലേറ്ററില്‍ തന്നെ വെച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. സിസ്സേറിയന്‍ നടത്തിയതില്‍ കുട്ടി രക്ഷപ്പെട്ടു.

Top Stories
Share it
Top