വീട്ടമ്മയുടെ മരണം: പൊതുമരാമത്ത് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധം

മലപ്പുറം: റോഡ് അറ്റക്കുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് പി.ഡബ്ല്യൂ.ഡി ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് തിരൂരില്‍ ഡി.വൈ.എഫ്.ഐ സമരം. അസി....

വീട്ടമ്മയുടെ മരണം: പൊതുമരാമത്ത് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധം

മലപ്പുറം: റോഡ് അറ്റക്കുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് പി.ഡബ്ല്യൂ.ഡി ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് തിരൂരില്‍ ഡി.വൈ.എഫ്.ഐ സമരം. അസി. എന്‍ജിനീയറുള്‍പ്പടെ പത്തോളം ജീവനക്കാര്‍ ഓഫീസില്‍ കുടുങ്ങി. പന്ത്രണ്ടരയോടെയാണ് ഡി.വൈ.എഫ്.ഐ തിരൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയ ഇരുപതോളം പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.

തിരൂര്‍ - ചമ്രവട്ടം പാതയിലെ കുഴിയില്‍ കുടുങ്ങിയ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചതിന് പിന്നാലെയാണ് സമരം. റോഡ് അറ്റകുറ്റപ്പണിക്ക് നടപടിയെടുക്കാതെ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു.ചമ്രവട്ടം പാതയില്‍ വടക്കെ അങ്ങാടി മുതല്‍ റോഡ് വ്യാപകമായി തകര്‍ന്ന് കിടക്കുകയാണ്. മഴ പെയ്തതോടെ യാത്ര ദുഷ്‌ക്കരവുമായി.

കുഴിയില്‍ കുടുങ്ങി വാഹനങ്ങള്‍ക്ക് കേട് പറ്റുന്നതും അപകടങ്ങളില്‍ പെടുന്നതും പതിവാണ്. ഇപ്പോള്‍ ജീവനും പൊലിഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ഫിറോസ് റോഡിന്റെ ശോച്യാവസ്ഥ ഉന്നയിച്ചിരുന്നു.

Story by
Read More >>