വനിത ജഡ്ജി വേണം, നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കേസ് വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. .വിചാരണ...

വനിത ജഡ്ജി വേണം, നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കേസ് വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
.വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.സ്ത്രീയെന്ന നിലയില്‍ സ്വകാര്യത മാനിക്കാന്‍ വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്നാണ് ആവശ്യം.

നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യം ഉന്നയിച്ചെങ്കിലും എറണാകുളം ജില്ലയില്‍ വനിത ജഡ്ജിമാരില്ലെന്ന കാരണത്താല്‍ ആവശ്യം തള്ളുകയായിരുന്നു. എന്നാല്‍ തൃശൂര്‍ ജില്ലയിലെ വനിതാ ജഡ്ജിയെ പരിഗണിക്കാന്‍ അനുവദിക്കണമെന്ന് നടി ആവശ്യപ്പെടുന്നു.

Story by
Read More >>