മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

Published On: 2018-04-29 06:00:00.0
മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. രണ്ടാഴ്ച മുമ്പ് മലപ്പുറം പോത്തഞ്ചേരി സ്വദേശി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയാണ് അറസ്റ്റിലായത്.

മുണ്ടുപറമ്പിലെ വാടകവീട്ടില്‍ വച്ച് അജ്ഞാതന്‍ ആസിഡൊഴിച്ചു എന്നായിരുന്നു ബഷീറിന്റെ മൊഴി. ഏപ്രില്‍ 21ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ബഷീര്‍ മരിക്കുന്നത്. പരസ്ത്രീ ബന്ധമുണ്ടായിരുന്ന ഭര്‍ത്താവിന്റെ മുഖം ആസിഡൊഴിച്ചു വികൃതമാക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് സുബൈദ പോലീസിനോട് പറഞ്ഞു.

Top Stories
Share it
Top