ലോകപരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് കണ്ണി ചേരും 

Published On: 2018-06-27T16:15:00+05:30
 ലോകപരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് കണ്ണി ചേരും 

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 30 മുതല്‍ ജുലൈ ഏഴുവരെപരിസ്ഥിതി അനുകൂല പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്യൂ.ആര്‍.ഡി.എം) ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി റാലി, ബോധവത്ക്കരണ ക്ലാസുകള്‍, ക്വിസ് മത്സരം, ചിത്രരചനാ മത്സരം, ബീച്ചുകളുടെ ശുചീകരണം, ലഘു ചലച്ചിത്ര മത്സരം എന്നിവ നടക്കും.


ശനിയാഴ്ച രാവിലെ ഒന്‍പതരക്ക് മാനാഞ്ചിറ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പരിസ്ഥിതി റാലി എം.കെ രാഘവന്‍ എംപി ഫ്ളാഗ്ഓഫ് ചെയ്യും. ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജൂലായ് ഏഴിന് ടൗണ്‍ഹാളില്‍ സമാപന സമ്മേളനം എ. പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തില്‍ എം.എ ജോണ്‍സണ്‍, ഡോ. മാധവന്‍ കോമത്ത്, ഡോ. വി.പി ദിനേശന്‍, ഡോ. എ.ബി അനിത, പി. രമേശ് ബാബു, എ. ശ്രീവത്സന്‍ എന്നിവര്‍ പങ്കെടുത്തു

Top Stories
Share it
Top