ബൈക്കപടകത്തിൽ യുവാവ് മരിച്ചു

Published On: 2018-08-06 11:00:00.0
ബൈക്കപടകത്തിൽ യുവാവ് മരിച്ചു

കോഴിക്കോട് : ബൈക്കപടകത്തിൽ യുവാവ് മരിച്ചു. കോട്ടൂളി ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തേക്കിലക്കാട് ഡേവിസ് വിനുവിന്റെ മകൻ റവീൺ ലോനയാണു മരിച്ചത്. 21 വയസ്സായിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം സരോവരത്തിനു അടുത്ത് വച്ചാണു റവീണിന്റെ ബൈക്ക് അപകടത്തിൽ പെട്ടത്. ക്രിസ്ത്യൻ കോളേജിലെ പൂർവ്വവിദ്യാർത്ഥിയാണു. ഫിലിം എഡിറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. റവീണിന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണു. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ, സെമിത്തേരിയിൽ നടക്കും

Top Stories
Share it
Top