റോഡരികിൽ മാരകമായ മുറിവുകളോടെ യുവാവിന്റെ മൃതദേഹം

Published On: 7 Aug 2018 8:45 AM GMT
റോഡരികിൽ മാരകമായ മുറിവുകളോടെ യുവാവിന്റെ മൃതദേഹം

മലപ്പുറം: പരപ്പനങ്ങാടിക്കടുത്ത് റോഡരികിൽ ശരീരത്തിൽ മാരകമായ മുറിവുകളോടെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയിൽ അലി അക്ബനെ (44) യാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതാണെന്നാണ് ആദ്യം കരുതിയത് എന്നാൽ പരുക്കുകളുടെ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

അലി അക്ബറിനെ കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനിലെ പാളത്തിലിറങ്ങിയതിന് ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ വച്ച് ട്രാക്കിലിറങ്ങി, ചങ്ങമ്പുഴ പാർക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു ഇയാള്‍. അധികൃതർ പാളത്തിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇയാള്‍ക്ക്‌ മാനസികാസ്വാസ്ഥ്യമുള്ളതായി പറയുന്നു.

Top Stories
Share it
Top