എടപ്പാള്‍ തിയറ്റര്‍ പീഡനം: അമ്മയുടെ  പേരു മുഖ്യമന്ത്രി വെളിപ്പെടുത്തിയെന്ന് പരാതി 

Published On: 5 Jun 2018 11:30 AM GMT
എടപ്പാള്‍ തിയറ്റര്‍ പീഡനം: അമ്മയുടെ  പേരു മുഖ്യമന്ത്രി വെളിപ്പെടുത്തിയെന്ന് പരാതി 

തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പരാതി. നിയമസഭയിൽ പേര് വെളിപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

ലൈംഗിക അതിക്രമ കേസിൽ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ്‌ ആരോപണം. ഇത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ പറയുന്നു

Top Stories
Share it
Top