പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് ബൈക്ക് കത്തിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധിച്ചു

Published On: 2018-05-26T20:00:00+05:30
പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് ബൈക്ക് കത്തിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധിച്ചു

കൊച്ചി: പെട്രോള്‍ വില വർദ്ധനവിൽ പ്രധിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എറണാകുളം പനമ്പിള്ളി നഗറിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ബൈക്ക് അ​ഗ്നിക്കിരയാക്കിയത്.

പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തകരിലൊരാളുടെ ബൈക്ക് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ബൈക്ക് കത്തിച്ചതറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു.

പൊതുവഴിയില്‍ ഇരുചക്രം വാഹനം കത്തിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Top Stories
Share it
Top