ബീച്ചില്‍ കാണാതായവരെ കണ്ടെത്തിയില്ല; തെരച്ചില്‍ തുടരുന്നു

Published On: 2018-06-17 05:30:00.0
ബീച്ചില്‍ കാണാതായവരെ കണ്ടെത്തിയില്ല; തെരച്ചില്‍ തുടരുന്നു

കൊച്ചി: കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ കുഴുപ്പിള്ളി ബീച്ചില്‍ കാണാതായ യുവാക്കളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പള്ളത്താം കുളക്കരയില്‍ സംസ്ഥാന പാത ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് വീണ്ടും തെരച്ചില്‍ തുടങ്ങി. ഇതോടെ ഉപരോധം പിന്‍വലിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇവരെ കണ്ടെത്താന്‍ ഞരച്ചില്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വൈപ്പിന്‍ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഇന്നലെ വൈകുന്നേരമാണ് കാണാതായത്. അയ്യമ്പള്ളി.

https://youtu.be/4PF9aSjZMOA
കളത്തില്‍ ലെനിന്റെ മകന്‍ അയ്യപ്പദാസ് (18, വൈപ്പിപാടത്ത് നൗഫലിന്റെ മകന്‍ ആഷിക്ക് (19) എന്നിവരെയാണ് കാണാതായത്. ഇന്നലെ ദുരന്ത നിവാരണ വിഭാഗവും കോസ്റ്റ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ ഇന്നലെ രക്ഷപെടുത്തിയിരുന്നു. തിരക്കേറിയ കുഴുപ്പിള്ളി ബീച്ചില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Top Stories
Share it
Top