പത്തനംതിട്ടയില്‍ യുവാവിനെ പട്ടാപ്പകൽ കുത്തിക്കൊന്നു

Published On: 2018-07-31T15:45:00+05:30
പത്തനംതിട്ടയില്‍ യുവാവിനെ പട്ടാപ്പകൽ കുത്തിക്കൊന്നു

പത്തനംതിട്ട: ഓമല്ലൂർ ഊപ്പമൺ ജങ്ഷനിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12.40 ഓടെ ബൈക്കിലെത്തിയ രണ്ടുപേരാണ് മഹേഷിനെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡി.വൈ.എസ്.പി.ഷെഫീക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

Top Stories
Share it
Top