ഉമര്‍ ഖാലിദിന് നേരെ വധശ്രമം; അക്രമി രക്ഷപ്പെട്ടു

രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആരെങ്കിലും സർക്കാറിനെതിരെ സംസാരിച്ചാൽ അവർ അക്രമിക്കപ്പെട്ടേക്കാമെന്നും ഉമർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യുണൈറ്റഡ് എഗെന്‍സ്റ്റ് ഹേറ്റ് എന്ന സംഘടന സംഘടിപ്പിച്ച 'ഖൗഫ് സേ ആസാദി' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍.

ഉമര്‍ ഖാലിദിന് നേരെ വധശ്രമം;  അക്രമി രക്ഷപ്പെട്ടു

ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വധശ്രം. ഡല്‍ഹിയിലെ അതിസുക്ഷാ മേഖലയായ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിനടുത്തുവെച്ച് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ തിരിച്ചറിയാനായിട്ടില്ല. ഉമര്‍ സുരക്ഷിതനാണെന്നും സ്ഥലത്ത് നിന്നും തോക്ക് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആരെങ്കിലും സർക്കാറിനെതിരെ സംസാരിച്ചാൽ അവർ അക്രമിക്കപ്പെട്ടേക്കാമെന്നും ഉമർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യുണൈറ്റഡ് എഗെന്‍സ്റ്റ് ഹേറ്റ് എന്ന സംഘടന സംഘടിപ്പിച്ച 'ഖൗഫ് സേ ആസാദി' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍.

രാഷ്ട്രപതി ഭവനിനടുത്ത് ഡൽഹിയിലെ അതിസുരക്ഷാ മേഖലയിലാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനിടെ ഉണ്ടായ സംഭവം തലസ്ഥാനത്തെ ഞെട്ടിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്. തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ ഉമര്‍ പൊലീസിൽ പരാതി നൽകിയിരുന്നു.

Next Story
Read More >>