മോദിയുടെ കോപ്റ്ററിലെ ദുരൂഹപ്പെട്ടി: അന്വേഷണം വേണം

സംഭവം വിവാദമായതോടെ മോദിക്കൊപ്പമുള്ള ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണ് പെട്ടിയിലെന്നാണ് പൊലീസ് വിശദീകരണം.

മോദിയുടെ കോപ്റ്ററിലെ ദുരൂഹപ്പെട്ടി: അന്വേഷണം വേണം

കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ നിന്നും 'ദുരൂഹപ്പെട്ടി' കടത്തികൊണ്ട് പോയ സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയിലെ ചിത്രദുർഗിൽ ആയിരുന്നു സംഭവം. ഹെലികോപ്റ്ററിൽ നിന്നും അതിവേഗത്തിൽ ഒരു പെട്ടി അടുത്തുണ്ടായിരുന്ന ഇന്നോവയിലേക്ക് മാറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവം വിവാദമായതോടെ മോദിക്കൊപ്പമുള്ള ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണ് പെട്ടിയിലെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ വിശദീകരണത്തിൽ കോൺഗ്രസ് തൃപ്തരല്ല. ഇതെതുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കോൺഗ്രസ് സമീപിച്ചത്.

Read More >>