തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പിയുടെ വിജയം ഉറപ്പെന്ന് ആര്‍.എസ്.എസ്

പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയമുറപ്പെന്നാണ് യോഗത്തിലെ പെതുവികാരം.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പിയുടെ വിജയം ഉറപ്പെന്ന് ആര്‍.എസ്.എസ്

കൊച്ചി: രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ വിജയം ഉറപ്പെന്ന് ആര്‍.എസ്.എസ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയമുറപ്പെന്നാണ് യോഗത്തിലെ പെതുവികാരം. തൃശൂരില്‍ ഇരു മുന്നണികള്‍ക്കൊപ്പം നില്‍ക്കുന്ന ശക്തമായ മത്സരം കാഴ്ചവെക്കാന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് കഴിഞ്ഞതായും യോഗം വിലയിരുത്തി. കൊച്ചിയിലായിരുന്നു ആര്‍.എസ്.എസ് യോഗം ചേര്‍ന്നത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വോട്ടാകും, അത് എന്‍.ഡി.എക്ക് അനുകൂലമാകും. യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമുണ്ടായെന്നാണ് ആര്‍എസ്എസിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ രീതിയില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായി എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും ആര്‍.എസ്.എസ്് യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ ശ്രീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുത്തില്ല.

Read More >>