എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോദിയെ തിരഞ്ഞെടുത്തു

രാത്രി എട്ടു മണിയോടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണു കൂടിക്കാഴ്ച.

എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോദിയെ തിരഞ്ഞെടുത്തു

നരേന്ദ്ര മോദിയെ എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. രാജ്‌നാഥ് സിങ് പിന്താങ്ങുകയും ചെയ്തു.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച്ച നടത്തും. രാത്രി എട്ടു മണിയോടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണു കൂടിക്കാഴ്ച.

എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്‌സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story
Read More >>