പെരിയ കേസിൽ സ‍ർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമ‍ർശം

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലെ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി ചോദിച്ചു.

പെരിയ കേസിൽ സ‍ർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമ‍ർശം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിന് നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശം. ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലെ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി ചോദിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജി മാറ്റിവയ്ക്കാൻ പറ്റില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. പ്രോസിക്യൂഷൻ ഹാജരായാലും ഇല്ലെങ്കിലും ഹർജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്ന് കോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നു. ഓഫീസിലെ ചിലർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഉച്ചകഴിഞ്ഞ് പെരിയ കേസിൽ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.

Read More >>