തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്; എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി പിരിച്ചുവിടും

ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ സംഭവത്തിന് പിന്നാലെയാണ് തീരുമാനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്; എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി പിരിച്ചുവിടും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ അദ്ധ്യക്ഷൻ വി.പി സാനു.

എസ്എഫ്ഐ പ്രവര്‍ത്തകനായ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്ഐ നേതാക്കള്‍ ഇന്ന് രാവിലെ നെഞ്ചില്‍ കുത്തിയ സംഭവത്തിന് പിന്നാലെയാണ് കോളേജ് യൂണിറ്റ് കമ്മിറ്റി തന്നെ പിരിച്ചു വിടുന്നതായി എസ്എഫ്ഐ നേതൃത്വം അറിയിച്ചത്.

യൂണിവേഴ്സിറ്റി കോളജിലെ ആക്രമണം വ്യക്തിപരമായ വിഷയമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. സംഭവത്തില്‍ എസ്.എഫ്.ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. നാളെ അവർ എസ്.എഫ്.ഐയുടെ ഭാഗമായിട്ട് ഉണ്ടാകില്ല. പൊലീസ് സംഭവത്തിൽ കർശന നടപടിയെടുക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തില്‍ പുതുമയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കാലാകാലങ്ങളായി ഉണ്ടാവുന്നതാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം. നിയമത്തിന്‍റെ നൂലാമാലകൾ ഉള്ളതു കൊണ്ടാണ് ശിക്ഷ നടപടികൾ നീണ്ടുപോവുന്നതെന്നും കാനം പറഞ്ഞു.

Read More >>