പോളിങ് പുരോഗമിക്കുന്നു; വോട്ടിംങ് യന്ത്രത്തിന് വ്യാപക തകരാര്‍

വോട്ടിങ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 21 ശതമാനം പോളിങ് രേഖപ്പെടുത്തി.

പോളിങ് പുരോഗമിക്കുന്നു;  വോട്ടിംങ് യന്ത്രത്തിന് വ്യാപക തകരാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് വോട്ടിങ് പുരോഗമിക്കുന്നു. വോട്ടിങ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 21 ശതമാനം പോളിങ് രേഖപ്പെടുത്തി. 2014ല്‍ 74.04 ശതമാനമായിരുന്നു പോളിങ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പോളിങ് ശതമാനം കൂടിയേക്കും.

വോട്ടിങ് ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ വോട്ടിംങ് യന്ത്രത്തിന്റെ തകരാര്‍ പലയിടങ്ങളിലും പോളിങ് തടസ്സപ്പെട്ടു. തിരുവനന്തപുരത്തും കണ്ണൂരും വോട്ട്‌ചെയത്‌പ്പോള്‍ താമരചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞെന്ന പരാതിയെ തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി. തിരുവനന്തപുരം കോവളം ചെവ്വരയില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോഴും കണ്ണൂര്‍ അഴിക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരിയില്‍ ചുറ്റിക അരിവാള്‍ നക്ഷത്രത്തിന് വോട്ട് ചെയ്തപ്പോഴുമാണ് താമര ചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞത്. ഇതിനുപുറമേ പലയിടങ്ങളിലും വോട്ടിങ് മിഷ്യന്‍ പണി മുടക്കി. കണ്ണൂര്‍ കണ്ടക്കൈയില്‍ വോട്ടിങ് മിഷ്യന്‍ തുറന്നപ്പോള്‍ പാമ്പിനെ കണ്ടതും നേരിയ ആശങ്ക ഉളവാക്കി.

അതേ സമയം കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ കെ. വാസുകി പറഞ്ഞു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞു. പ്രസ്തുത ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂര്‍ ചെക്‌ളി രാമവിലാസം സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നിന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. മോടോളില്‍ വിജയി (64) ആണ് മരിച്ചത്.

Read More >>