മേഘാവരണം കേരളതീരം വിടുന്നു; മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാകേന്ദ്രം

ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ കാലാവസ്ഥാ പഠന വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മേഘാവരണം കേരളതീരം വിടുന്നു; മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തു മഴയുടെ ശക്തി കുറയുമെന്ന് പഠന റിപ്പോര്‍ട്ട്. മേഘാവരണം കേരളതീരത്തുനിന്ന് അകലുകയാണ്. പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തി കുറയുന്നതും ന്യൂനമര്‍ദം പടിഞ്ഞാറന്‍ തീരത്തേയ്ക്കു മാറുന്നതും മഴ കുറയുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ കാലാവസ്ഥാ പഠന വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളാ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്കു മാറിയിട്ടുണ്ട്. മാത്രമല്ല, ഉത്തരേന്ത്യക്കു മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്കു മാറുകയും ചെയ്തു. ഇതാണു കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.

ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്തുണ്ടാകാനുള്ള സാധ്യതയാണു കുറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാന്‍ മാത്രമാണു സാധ്യത. ഇത്തരത്തില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരും. നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>