സംസ്ഥാനത്ത് കനത്ത പോളിങ്; അമ്പത് ശതമാനം കടന്നു

ആദ്യ മണിക്കൂറുകളിൽ ബൂത്തുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഇപ്പോൾ ബൂത്തുകളിൽ പൊതുവെ തിരക്ക് കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത പോളിങ്; അമ്പത് ശതമാനം കടന്നു

വോട്ടിങ് അവസാനിക്കാൻ മൂന്നര മണിക്കൂർ ശേഷിക്കെ സംസ്ഥാനത്ത് പോളിങ് 50 (51.1%)ശതമാനം കടന്നു. ആദ്യ മണിക്കൂറുകളിൽ ബൂത്തുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഇപ്പോൾ ബൂത്തുകളിൽ പൊതുവെ തിരക്ക് കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.02 ശതമാനയിരുന്നു പോളിങ്. ഇത്തവണ ഇത് മറികടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്തെ ബൂത്തുകളിൽ വ്യാപകമായി വോട്ടിങ് യന്ത്രങ്ങൾ തകരാറിലായി. ഇത് മൂലം വോട്ടിങ് തടസ്സപ്പെട്ടു.

രണ്ടു പോളിങ് ഓഫീസർമാർ അടക്കം പോളിങിനിടെ മരിച്ചവരുടെ എണ്ണം 7 ആയി. വോട്ട് ചെയ്യാനെത്തി വരും വോട്ട് ചെയ്ത് മടങ്ങിയവരും ഇതിൽപ്പെടും.

Read More >>