44 കോണ്‍ഗ്രസ് എംഎല്‍എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു; മഹാരാഷ്ട്രയിൽ പുതിയ ട്വിസ്റ്റ്

മുതിർന്ന നേതാക്കളായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ, ബാലസാഹേബ് തോറാത്ത് എന്നിവരുൾപ്പെടെയുള്ള കോൺ​ഗ്രസിൻെറ 44 എം‌എൽ‌എമാരാണ് പാർട്ടി ഭരിക്കുന്ന രാജസ്ഥാനിലെ റിസോർട്ടിൽ താമസിക്കുന്നത്.

44 കോണ്‍ഗ്രസ് എംഎല്‍എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു; മഹാരാഷ്ട്രയിൽ പുതിയ ട്വിസ്റ്റ്

സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ വീണ്ടും പുതിയ ട്വിസ്റ്റ്. കോണ്‍ഗ്രസിൻെറ 44 എം.എല്‍.എമാരും ഏകകണ്ഠേന ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി ഫ്രീ പ്രസ്ജേർണൽ റിപ്പോർട്ട് ചെയ്തു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന നിലപാടാണ് തീരുമാനത്തിൻെറ പിന്നിൽ.

നിലവിൽ രാജസ്ഥാനിലെ റിസോർട്ടിലുള്ള ഇവർ ചർച്ചയിലൂടെയാണ് ഈ തീരുമാനത്തിലെത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ മല്ലികാർജുൻ ഖാർഗെ റിസോർട്ടിലെത്തി എംഎൽഎമാരെ സന്ദർശിക്കുകയും പാർട്ടി നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് മാണിക് റാവു ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് എംഎൽഎ മാരോട് സംസാരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് ബോധ്യപ്പെടുത്തിയതായും മാണിക് റാവു താക്കറെ പി.ടി.ഐയോട് പറഞ്ഞു. മുതിർന്ന നേതാക്കളായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ, ബാലസാഹേബ് തോറാത്ത് എന്നിവരുൾപ്പെടെയുള്ള കോൺ​ഗ്രസിൻെറ 44 എം‌എൽ‌എമാരാണ് പാർട്ടി ഭരിക്കുന്ന രാജസ്ഥാനിലെ റിസോർട്ടിൽ താമസിക്കുന്നത്.

Read More >>