അഞ്ച് വിമത എംഎല്‍എമാര്‍കൂടി സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയില്‍

കോൺ​ഗ്രസ് എം.എൽ.എമാരായ ബെയ്ഗ്, ആനന്ദ് സിങ്, കെ. സുധാകര്‍, എം.ടി.ബി നാഗരാജു, മുനിരകത്‌ന എന്നിവരാണ് ഹര്‍ജി നല്‍കിയത്

അഞ്ച് വിമത എംഎല്‍എമാര്‍കൂടി സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയില്‍

കർണാടക സ്പീക്കർക്കെതിരെ അഞ്ചു വിമത എം.എൽ.എമാർകൂടി സുപ്രീം കോടതിയെ സമീപിച്ചു. കോൺ​ഗ്രസ് എം.എൽ.എമാരായ ബെയ്ഗ്, ആനന്ദ് സിങ്, കെ. സുധാകര്‍, എം.ടി.ബി നാഗരാജു, മുനിരകത്‌ന എന്നിവരാണ് ഹര്‍ജി നല്‍കിയത്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി. ഭരണഘടനയുടെ 190-ാം അനുഛേദപ്രകാരം ചട്ടങ്ങള്‍ പാലിച്ചാണ് രാജിക്കത്ത് നല്‍കിയത്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ല. സ്വമേധയാ നല്‍കിയ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇവരുടെ ഹര്‍ജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ശനിയാഴ്ച രാവിലെയാണ് ഹര്‍ജി കോടതിയിലെത്തിയത്. ഹര്‍ജി കോടതിയിലെത്തിയതിന് ശേഷമാണ് വിമതര അനുനയിപ്പിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് വീണ്ടും നടത്തിയത്.

അതിനിടെ പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കാന്‍ സ്വതന്ത്ര എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് ബിജെപിയും വ്യക്തമാക്കി.

Read More >>