യുവതീപ്രവേശ വിധിക്കുശേഷം രണ്ടു തവണ ശബരിമല നട തുറന്നപ്പോഴും സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന വേളയിൽ സുപ്രീംകോടതിയെ അറിയിക്കും. ഇതുകൂടി മുൻകൂട്ടിക്കണ്ടാണ് ഓൺലൈൻവഴി ബുക്കുചെയ്ത യുവതികളുടെ വിവരം പോലീസ് ശേഖരിച്ചത്.

മണ്ഡല-മകരവിളക്ക് കാലത്ത് മലകയറാൻ തയ്യാറെടുത്ത് 539 യുവതികൾ

Published On: 2018-11-10T08:12:51+05:30
മണ്ഡല-മകരവിളക്ക് കാലത്ത് മലകയറാൻ തയ്യാറെടുത്ത് 539 യുവതികൾ

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത ശബരിമല കയറാൻ ഒാൺലൈൻ വഴി ബുക്ക് ചെയ്തത് 539 യുവതികൾ. ശബരിമല യാത്ര സു​ഗമമാക്കുന്നതിന് വേണ്ടി ദേവസ്വം ബോർഡും പൊലീസും ചേർന്ന് നടപ്പാക്കിയ sabarimalaq.com എന്ന പോർട്ടലില്‌‍ നിന്നുള്ള വിവരങ്ങളാണിത്. ഇവരുടെ വിവരങ്ങൾ പൊലീസ് ഐ.ടി സെൽ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

യുവതീപ്രവേശ വിധിക്കുശേഷം രണ്ടു തവണ ശബരിമല നട തുറന്നപ്പോഴും സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന വേളയിൽ സുപ്രീംകോടതിയെ അറിയിക്കും. ഇതുകൂടി മുൻകൂട്ടിക്കണ്ടാണ് ഓൺലൈൻവഴി ബുക്കുചെയ്ത യുവതികളുടെ വിവരം പോലീസ് ശേഖരിച്ചത്.

സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി മൂന്ന് ലക്ഷത്തിലധികം പേരാണ് പൊലീസിന്റെ ശബരിമല ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്.

Top Stories
Share it
Top