ആലപ്പുഴയില്‍ വാഹനാപകടം: പ്രതിശ്രുതവരനടക്കം മൂന്ന് പേര്‍ മരിച്ചു

അപകടത്തില്‍ മരിച്ചതും പരിക്കേറ്റവരും ടെംപോ ട്രാവലറിലെ യാത്രക്കാരാണ്.

ആലപ്പുഴയില്‍ വാഹനാപകടം: പ്രതിശ്രുതവരനടക്കം മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ടെമ്പോ ട്രാവലറും കൂട്ടിമുട്ടി പ്രതിശ്രുതവരനടക്കം മൂന്ന് പേര്‍ മരിച്ചു.11 പേര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപമാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), ബിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

അപകടത്തില്‍ മരിച്ചതും പരിക്കേറ്റവരും ടെംപോ ട്രാവലറിലെ യാത്രക്കാരാണ്. ഇവരെല്ലാം കണ്ണൂര്‍ സ്വദേശികളാണെന്നാണ് വിവരം. വണ്ടിയിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 11 പേരാണ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഇടിയുടെ ആഘാതത്തില്‍ ടെമ്പോട്രാവലര്‍ തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേര്‍ന്നാണ് വാനിന്റെ ഭാഗങ്ങള്‍ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേര്‍ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു.

Read More >>