പ്രസം​ഗം അതിരുകടന്നു; യോ​ഗിക്കും മായാവതിക്കും വിലക്ക്

യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതിന്​ വിലക്ക് ഏർപ്പെടുത്തി.

പ്രസം​ഗം അതിരുകടന്നു;  യോ​ഗിക്കും മായാവതിക്കും വിലക്ക്

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രിയും ബി.എസ്​.പി അദ്ധ്യക്ഷയുമായ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും ആണ് തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതിന്​ വിലക്കേർപ്പെടുത്തിയത്. നാളെ രാവിലെ ആറുമണി മുതൽ വിലക്ക് നിലവിൽ വരും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് നടപടിയെടുത്തിരിക്കുന്നത്.

ഇതോടെ ഇരുവർക്കും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ, അഭിമുഖം, ഇലക്ട്രോണിക്, അച്ചടി, സമൂഹമാധ്യമങ്ങൾ എന്നിവയിൽ അഭിപ്രായം പറയുന്നതിനോ പ്രസംഗിക്കുന്നതിനോ അനുമതി നൽകിയിട്ടില്ല.

മീററ്റിലെ യോഗത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് ഇസ്‌ലാമിലെ അലിയും ഹിന്ദു ദൈവം ഹനുമാനും തമ്മിലുള്ള മൽസരമെന്ന് പ്രസംഗിച്ച സംഭവത്തിലാണ് യോഗിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക പാർട്ടിക്കു മുസ്‍ലിംകൾ വോട്ടു ചെയ്യരുതെന്ന ആഹ്വാനമാണ് മായവതിയെ വിലക്കാൻ കാരണം

Read More >>