പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റി വെച്ചു; നായിഡു മമതയുമായി ചര്‍ച്ച നടത്തി

പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത യോഗം മാറ്റി വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം യോഗം ചേരാമെന്ന പൊതു ധാരണയിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റി വെച്ചു; നായിഡു മമതയുമായി ചര്‍ച്ച നടത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ പ്രതിപക്ഷ നിരയില്‍ അണിയറ നീക്കങ്ങള്‍ സജീവം. തെലുങ്കു ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അധികാരത്തിലെത്തുന്നത് എന്ത് വില കൊടുത്തും തടയിടാനുള്ള നീക്കങ്ങളെ കുറിച്ച്‌ ഇരുവരും നടത്തിയതായാണ് വിവരം.

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമ്പോള്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യം അദ്ദേഹം അഭ്യര്‍ഥിച്ചതായായും റിപ്പോര്‍ട്ടുണ്ട്. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചയില്‍ ഫലത്തിനു ശേഷം സ്വീകരിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായാണ് വിവരം.

നേരത്തെ ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധി അഖിലേഷ് യാദവ്, മായാവതി, ശരത് യാദവ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, നാളെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത യോഗം മാറ്റി വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം യോഗം ചേരാമെന്ന പൊതു ധാരണയിലാണ് തീരുമാനം. ഇതെടുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത,ബി.എസ്.പി അദ്ധ്യക്ഷ മായാവതി എന്നിവര്‍ നാളത്തെ ഡല്‍ഹി യാത്ര നിര്‍ത്തി വെച്ചു. അതേസമയം, കൂടെ നിര്‍ത്താവുന്ന എല്ലാ കക്ഷികളുമായി അണിയറയില്‍ ചര്‍ച്ച സജീവമാണ്.

Read More >>