ബുലന്ദ്ശഹര്‍ കാലപത്തിനിടെ വെടിവച്ച സൈനികന്‍ പിടിയില്‍

പശുവിന്റെ കൊല്ലുന്നത് കണ്ടുവെന്ന ബജ്‌രംഗ്ദള്‍ ജില്ലാ അദ്ധ്യക്ഷന്‍ യോഗേഷ് രാജിന്റെ പരാതി കള്ളമാണെന്ന് ബുലന്ദ്ശഹര്‍ കാലപവുമായി ബന്ധപ്പെട്ട അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ദിവസം പഴക്കമുള്ളതും മറ്റൊരിടത്ത് നിന്ന് കൊണ്ടു വന്ന പശുവിന്റെ ജഡവുമാണ് സയനാ ജില്ലയില്‍ കണ്ടതെന്നും ഇത്തരത്തിലുള്ള നീക്കം കലാപത്തിനുള്ള ഗൂഡാലോചനയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുലന്ദ്ശഹര്‍ കാലപത്തിനിടെ വെടിവച്ച സൈനികന്‍ പിടിയില്‍

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപത്തിനിടെ വെടിയുതിര്‍ത്ത സൈനികന്‍ ജീന്‍തേന്ദ്ര മാലിക്കിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്യാനായി ഉത്തര്‍പ്രദേശ് പൊലീസ് ശ്രീനഗറിലെത്തിയിട്ടുണ്ട്. ജീന്‍തേന്ദ്ര വെടിവെയ്ക്കുന്ന വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേസമയം ഇയാളുടെ വെടിയേറ്റാണോ പൊലീസുദ്യോഗസ്ഥന്‍ സുബോദ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല.

കലാപത്തില്‍ ഇയാള്‍ക്കുള്ള പങ്ക് ചോദ്യം ചെയ്യലിന് ശേഷമെ വ്യക്തമാവുകയുള്ളൂവെന്ന് മീററ്റ് സോണല്‍ ഐജി റാം കുമാര്‍ പറഞ്ഞു. കലാപത്തിന്റെ സമയത്ത് അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ തുടര്‍ന്ന് കാശ്മീരിലെ ക്യാമ്പിലേക്ക് തിരിച്ചു പോവുകയായിരുന്നു. അതേസമയം പൊലീസുദ്യോഗസ്ഥന്റെ മരണത്തിന് കാരണം തന്റെ മകനാണെങ്കില്‍ അവനെ വെടിവെച്ചു കൊല്ലുമെന്ന് സൈനികന്റെ അമ്മ പ്രതികരിച്ചു.

പശുവിന്റെ കൊല്ലുന്നത് കണ്ടുവെന്ന ബജ്‌രംഗ്ദള്‍ ജില്ലാ അദ്ധ്യക്ഷന്‍ യോഗേഷ് രാജിന്റെ പരാതി കള്ളമാണെന്ന് ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ദിവസം പഴക്കമുള്ളതും മറ്റൊരിടത്ത് നിന്ന് കൊണ്ടു വന്ന പശുവിന്റെ ജഡവുമാണ് സയനാ ജില്ലയില്‍ കണ്ടതെന്നും ഇത്തരത്തിലുള്ള നീക്കം കലാപത്തിനുള്ള ഗൂഡാലോചനയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>