മോദിക്കും അമിത് ഷാക്കും ക്ലീന്‍ചിറ്റ് : അശോക് ലവാസയുടെ ആവശ്യം തള്ളി

എന്നാല്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തെണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നായിരുന്നു ലവാസയുടെ നിലപാട്.

മോദിക്കും അമിത് ഷാക്കും ക്ലീന്‍ചിറ്റ് : അശോക് ലവാസയുടെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തെണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നായിരുന്നു ലവാസയുടെ നിലപാട്.

കമ്മിഷനിലെ മറ്റ് അംഗങ്ങള്‍ ലവാസയുടെ വസതിയിലെത്തി കഴിഞ്ഞദിവസം അനൗദ്യോഗികമായി ചര്‍ച്ച നടത്തിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അശോക് ലവാസയ്ക്ക് രണ്ട് കത്ത് നല്‍കി.

Read More >>