ചില സമയങ്ങളില്‍ ആശുപത്രിയിലേക്ക് വരുന്ന രോഗികളുടെ എണ്ണം വളരെ കൂടതലാണ് അതുകൊണ്ടുതന്നെ നവജാത ശിശുക്കളുടെ മരണ നിരക്ക് കൂടാനും ഇടയുണ്ട് സൂപ്രണ്ട് പ്രതികരിച്ചു.

നവജാത ശിശുക്കളുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്‌

Published On: 10 Nov 2018 5:36 AM GMT
നവജാത ശിശുക്കളുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്‌

ഗുവാഹത്തി: ആറു ദിവസത്തിനുള്ളില്‍ അസമിലെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ്(ജെ.എം.സി.എച്ച്) ആശുപത്രിയില്‍ 15 നവജാതശിശുക്കള്‍ മരിച്ചു. നവംബര്‍ ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളിലാണ് കുട്ടികള്‍ മരണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.

വനജാത ശിശുക്കളുടെ മരണം അന്വേഷിക്കുന്നതിന് വേണ്ടി വിദഗ്ദരായ ഒരു സമിതിയെയാണ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളതെന്ന് അസാം ആരോഗ്യമന്ത്രി ഹിമന്ദാ ബിശ്വാ ശര്‍മ്മ പറഞ്ഞു. യുനീസെഫ് പ്രതിനിധി ഉള്‍പ്പെടുന്ന സമിതിയില്‍ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍, അസം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവരും അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ശിശുമരണം അന്വേഷിക്കുന്നതിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിച്ചതായി ആശുപത്രി സൂപ്രണ്ട് സൗരവ് ബോര്‍കകോട്ടി പറഞ്ഞു. നവജാത ശിശുക്കള്‍ മരണപ്പെട്ടത് സ്‌പെഷ്യല്‍ കെയര്‍ യൂണിറ്റിലാണ്. ചികിത്സാപിഴവുമൂലമോ ആശുപത്രിയധികൃതരുടെ അലംഭാവം മൂലമോ അല്ല ഈ മരണങ്ങളുണ്ടായിരിക്കുന്നത്. ചില സമയങ്ങളില്‍ ആശുപത്രിയിലേക്ക് വരുന്ന രോഗികളുടെ എണ്ണം വളരെ കൂടതലാണ് അതുകൊണ്ടുതന്നെ നവജാത ശിശുക്കളുടെ മരണ നിരക്ക് കൂടാനും ഇടയുണ്ട് സൂപ്രണ്ട് പ്രതികരിച്ചു.

പല രോഗികളും പലതരത്തിലുള്ള പ്രശ്‌നങ്ങളുമായാണെത്തുന്നത്. ചിലര്‍ക്ക് മാസം തികയാറില്ല. കൂടാതെ പലകുട്ടികളുടെയും ഭാരം വളരെ കുറവായിരിക്കും ഇതൊക്കെയാവാം മരണ കാരണം. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയ ശേഷം ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. എസ്എന്‍സിയുവില്‍ ആകെ 141 കിടക്കകളാണുള്ളത്. ഉൾക്കൊള്ളാവുന്നതിലും അപ്പുറം രോ​ഗികൾ ഇവിടെയെത്തുന്നുണ്ടെന്നും. അന്വേഷണത്തിനായി ആറംഗ സമിതിയെയാണ് നിയോഗിച്ചുട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Top Stories
Share it
Top